India latest news must read National News

രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവം; 60 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അമിത് ചൗധരിയെ പോളിങ് സ്റ്റേഷനിൽ വെച്ച്‌ മർദ്ദിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തു.

ടോങ്ക് ജില്ലയിലെ സംരവത ഗ്രാമത്തിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എസ്ഡിഎം 3 പേരെ വോട്ട് ചെയ്യാൻ അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം.

തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നരേഷ് മീണയുടെ അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ അക്രമവും തീവെപ്പും ഏറ്റുമുട്ടലും ഉണ്ടായി.

Related posts

”പരിശീലകന് കളിക്കാരന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്. തെരഞ്ഞെടുപ്പ് വിവേകത്തോടെയാകണം”; ബി.സി.സി.ഐക്ക് ഗാംഗുലിയുടെ ഉപദേശം

sandeep

കാട്ടാനക്കൂട്ടം വീട് തകർത്തു

sandeep

കന്നഡ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും സംവിധായകന്‍ ജോജു; ‘പണി’ കന്നഡ ട്രെയ്‍ലര്‍ എത്തി

sandeep

Leave a Comment