India latest news must read National News

*മേൽനോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥർ; മൂന്ന് കോടി രൂപ വിലമതിക്കുന്ന 1186 കിലോഗ്രാം കഞ്ചാവ് കത്തിച്ചുകളഞ്ഞ് എക്സൈസ്

ഹൈദരാബാദ്: മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം കത്തിച്ചുകളഞ്ഞ് എക്സൈസുകാർ. ഹൈദരാബാദിൽ കേസ് അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത 1186 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാന എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്.

ഭദ്രാചലം എക്സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന 1186 കിലോഗ്രാം കഞ്ചാവ് നേരത്തെ പിടിച്ചെടുത്തിരുന്നത്. അഞ്ച് കേസുകളിലായാണ് ഇത്രയും വലിയ കഞ്ചാവ് ശേഖരം കിട്ടിയത്.

ഈ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ഇത് കത്തിച്ചുകളയാൻ തീരുമാനമെടുക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയായ എ.ഡബ്ല്യൂ.എം കൺസൾട്ടിങ് ലിമിറ്റഡിന്റെ മാലിന്യ സംസ്കരണത്തിനുള്ള ഇൻസിനറേറ്റർ ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് നശിപ്പിച്ചത്.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കഞ്ചാവ് ശേഖരം ഇവിടെ എത്തിച്ച ശേഷം ഇൻസിനറേറ്ററിൽ ഇട്ട് തീകൊളുത്തി.

ഖമ്മം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജനാർദൻ റെഡ്ഡി അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ നടപടികൾക്ക് മേൽനോട്ടം വഹിച്ചതായി എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ വി.കെ കമലാസൻ പറഞ്ഞു.

Related posts

ഫ്രാഞ്ചൈസിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ ട്രേഡിങിന്‍റെ മറവിൽ തട്ടിപ്പ്; 45 ലക്ഷം തട്ടിയ യുവതി റിമാൻഡിൽ

Nivedhya Jayan

തൃശ്ശൂരിൽ വനിതാ സഹകരണ സംഘത്തിന്റെ ലേബലിൽ ലക്ഷങ്ങൾ തട്ടിപ് ; സമാന്തര ചിട്ടി നടത്തി പ്രസിഡന്റും കൂട്ടരും.

Sree

ഫോൺ പേ ചെയ്തു;പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു

Sree

Leave a Comment