India latest news must read Sports

ആരാധകര്‍ നിരാശയില്‍; പരാഗ്വായോട് തോല്‍വി വാങ്ങി അര്‍ജന്റീന

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട് പുറത്തായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തിരികെ എത്തിയ മത്സരം കൂടിയായിരുന്നു ഇത്.

ലോക ചാമ്പ്യന്മാരോട് പതറാത പൊരുതിയ പരാഗ്വായ് ആകട്ടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ഹിക്കുന്ന വിജയം സ്വന്തമാക്കിയത്. ലൗതാറോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ ഏകഗോള്‍ നേടിയത്. 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയും 47-ാം മിനിറ്റില്‍ ഒമര്‍ ആല്‍ഡെര്‍റ്റെയുമാണ് പരഗ്വെക്കായി സ്‌കോര്‍ ചെയ്തത്.

മത്സരം നിയന്ത്രണത്തിലാക്കുമെന്ന് തോന്നിപ്പിക്കുന്ന വിധം തുടക്കത്തില്‍ തന്നെ നീലക്കുപ്പായക്കാര്‍ ലീഡ് എടുക്കുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.

എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ ഓവര്‍ ഹെഡ് പാസ് സ്വീകരിച്ച് പ്രതിരോധ താരങ്ങളെ പിന്നിലാക്കി ബോക്‌സിലേക്ക് കയറി ലൗതാറോ മാര്‍ട്ടിനസ് എടുത്ത ഷോട്ട് വലക്കുള്ളിലായി. എന്നാല്‍ ലൈന്‍സ്മാന്റെ ഓഫ്‌സൈഡ് ഫ്‌ളാഗ്. ഉയര്‍ന്നതോടെ വീഡിയോ പരിശോധനക്ക് ശേഷമാണ് റഫറി ഗോള്‍ അംഗീകരിച്ചത്. സ്‌കോര്‍ 1-0.

Related posts

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും

Sree

സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തും

sandeep

16 മാർക്ക് 468 ആക്കി; നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

sandeep

Leave a Comment