Alappuzha India Kerala News latest news must read

ആലപ്പുഴ കവർച്ച കേസ്: പിടിയിലായവരുടെ ഭാര്യമാർ പൊലീസ് സ്റ്റേഷനിൽ, നിരപരാധികളെന്ന് കുടുംബം; നാടകീയ രംഗങ്ങൾ

ആലപ്പുഴ : മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. ആലപ്പുഴ കവർച്ചാ കേസിൽ പിടിയിലായവരുടെ കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നു.

കുണ്ടന്നൂരിൽ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി സ്റ്റേഷന് മുന്നിൽ നിൽക്കുന്നത്.

കസ്റ്റഡിയിലുളള സന്തോഷ് സെൽവനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം പറയുന്നത്.

ഞങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയിൽ ഇരുവരും പോയിട്ടില്ലെന്നും കുടുംബം പറയുന്നു.

തമിഴ്നാട് തേനി സ്വദേശികളാണ്. കേരളത്തിൽ കുപ്പി പാട്ട വിറ്റാണ് വിൽക്കുന്നത്. പൊലീസ് പിടിച്ച ഉടനെ അടിയായിരുന്നു.

അതാണ് ഓടിപ്പോകാൻ ശ്രമിച്ചത്. നേരത്തെ തമിഴ്നാട് ജയിലിലായിരുന്നു. ഇറങ്ങിയിട്ട് മൂന്ന് മാസമായി.

കല്യാണം കഴിച്ച ശേഷം തെറ്റ് ചെയ്തിട്ടില്ല. കുപ്പി വിൽക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നും കുടുംബം പറയുന്നു.

Related posts

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം;

Sree

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

Sree

ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം

sandeep

Leave a Comment