India latest news Movies must read

ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി, മറ്റു പ്രതികൾക്കെതിരെ അന്വേഷണം

കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി.

നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

വിദേശത്ത് വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.

എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരും. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു.

Related posts

കൊല്ലത്ത് ഇനി കലാപൂരം; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

sandeep

‘ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുത്’; ഹൈക്കോടതി

Nivedhya Jayan

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; യൂണിഫോമില്‍ പരിഷ്കരണം

sandeep

Leave a Comment