India latest news National News Sports World News

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

പാരിസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്.

യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്.

ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്.

Related posts

സമരം കടുപ്പിച്ച് നേഴ്സുമാർ; എലൈറ്റ് ആശുപത്രിയിലെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്

Sree

വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ.

Sree

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ; 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീം

sandeep

Leave a Comment