India latest news must read National News

പോയവരെയെല്ലാം തിരികെ പിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

മുംബൈ: പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍’ അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ).

അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍.

അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്-ഓണ്‍ പ്രീപെയ്‌ഡ് പ്ലാനാണ് സൂപ്പര്‍ ഹീറോ.

വിഐയുടെ മിഡ്‌നൈറ്റ് ഡാറ്റാ പ്ലാനുകള്‍ക്ക് സമാനമാണിത്. ഡാറ്റ തീരുമോ എന്ന ഭയമില്ലാതെ ഈ സമയം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് വോഡാഫോണ്‍ ഐഡിയയുടെ സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍.

ദിവസം 2 ജിബിയോ അതില്‍ക്കൂടുതലോ ഡാറ്റ പ്രധാനം ചെയ്യുന്ന 365 രൂപ മുതലുള്ള റീച്ചാര്‍ജ് പാക്കേജുകള്‍ക്കൊപ്പം സൂപ്പര്‍ ഹീറോ പ്ലാന്‍ ആസ്വദിക്കാം.

ഇത്തരത്തിലുള്ള 19 റീച്ചാര്‍ജ് പ്ലാനുകള്‍ വിഐക്കുണ്ട്. കേരളം അടക്കമുള്ള സര്‍ക്കിളുകളില്‍ സൂപ്പര്‍ ഹീറോ പ്ലാന്‍ വിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

പുഷ്പക് സുരക്ഷിതമായി പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

sandeep

ശ്രീലങ്കയെ ബാധിച്ചിരിക്കുന്നത് സാമ്പത്തിക മഹാമാരി-മുൻ ശ്രീലങ്കൻ മുഖ്യമന്ത്രി

Sree

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്.

Sree

Leave a Comment