latest latest news

നിലക്കടലച്ചാക്കുകളിൽ പൂഴ്ത്തി കടത്തിയത് 60 ലക്ഷത്തിന്‍റെ മദ്യം; രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ്

പട്രോളിങ്ങിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം മത്ലുപൂരിന് സമീപത്തെ ദേശീയ പാതയില്‍ ഒരു ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. വിവരം അനുസരിച്ച് ഗാസിയാപൂര്‍ ഭാഗത്ത് നിന്ന് ഒരു ട്രക്ക് വന്നു. പൊലീസിനെ കണ്ടതും ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഹരിയാന സ്വദേശി മനോജ് എന്നയാളാണ് ട്രക്ക് ഓഡിച്ചിരന്നത്. 6,672 ലിറ്റര്‍ മദ്യമാണ് ട്രക്കില്‍ നിന്ന് പിടിച്ചെടുത്തത്. നിലക്കടല ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുപ്പികള്‍. പല തവണ ബിഹാറിലേക്ക് മദ്യം കടത്തിയതായി മനോജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ വലിയ കള്ളക്കടത്ത് ശ്യംഖലയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related posts

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

sandeep

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല

sandeep

മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു; 49 പേര്‍ ചികിത്സയില്‍

sandeep

Leave a Comment