India kozhikode latest news must read

നഗരമദ്ധ്യത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാര മോഷണം; തുറന്നുനോക്കിയപ്പോൾ കാലിയെന്ന് കണ്ട് ഓടയിൽ ഉപേക്ഷിച്ചു

കോഴിക്കോട്: നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചു. കോഴിക്കോട് മുതലക്കുളത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.

കഴിഞ്ഞ ദിവസം തന്നെ ഭണ്ഡാരത്തിലെ പണം ജീവനക്കാര്‍ എടുത്ത് മാറ്റിയിരുന്നതിനാല്‍ പണമൊന്നും നഷ്ടമായില്ല. എന്നാൽ ഭണ്ഡാരം കാലിയാണെന്ന് മനസ്സിലാക്കിയ മോഷ്ടാവ് അവ സമീപത്തെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 8.45 വരെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 5.45ന് ക്ഷേത്രത്തില്‍ എത്തിയവരാണ് ഭണ്ഡാരങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായാണ് വിവരം.

Related posts

അവസാന സ്റ്റാഫ് റൈറ്റേഴ്‌സിനെയും പിരിച്ചുവിട്ട് ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ

sandeep

ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Nivedhya Jayan

മലയാളിയില്‍ നിന്ന് 61 ലക്ഷം തട്ടി, പ്രതികളെ ഉത്തര്‍ പ്രദേശില്‍ ചെന്ന് പൊക്കി കേരള പൊലീസ്

Nivedhya Jayan

Leave a Comment