India latest news must read National News thrissur

പുലര്‍ച്ചെ പാലുമായി പോകുന്നതിനിടെ സൈക്കിൽ യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

തൃശൂര്‍: തൃശൂരിലെ എരുമപ്പെട്ടിയിൽ സ്വകാര്യ ബസിടിച്ച് സൈക്കിൽ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടി (74) ആണ് മരിച്ചത്.

എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

പുലര്‍ച്ചെ തൃശൂരിലേക്ക് സൈക്കിളിൽ പാലുമായി പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കും.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടിച്ച സ്വകാര്യ ബസ് ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണമാണ് ആരംഭിച്ചത്.

Related posts

സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം; ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു; ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി

sandeep

കുട്ടിക്കളി കാര്യമായി; നിര്‍ത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി, നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി

sandeep

15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; നാല് പേർ കസ്റ്റഡിയിൽ

sandeep

Leave a Comment