India latest news must read National News Sports World News

ജര്‍മ്മന്‍ ‘ടാങ്കുകള്‍’ ഇരച്ചു കയറിയിട്ടും സ്‌പെയിന്‍ വിജയത്തീരം തൊട്ടു; ആതിഥേയര്‍ മടങ്ങിയത് അധികസമയത്തെ പിഴവില്‍

ആദ്യം സ്‌പെയിനിന്റെ ആധിപത്യം. പിന്നെ ജര്‍മ്മനിയുടെ കീഴടക്കല്‍. 1-1 സമനിലയില്‍ 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീണ്ടപ്പോള്‍ യൂറോയിലെ ഭംഗിയാര്‍ന്ന മത്സരമായി അത് മാറി. പൊരിഞ്ഞ പോരാട്ടത്തില്‍ ആതിഥേയരായ ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍ യുറോ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും സ്‌പെയിന്‍ ആദ്യമായി വിറച്ചത് ജര്‍മ്മനിയുടെ കളിശൈലിക്ക് മുന്നിലായിരിക്കാം.

നിശ്ചിത സമയത്തില്‍ 1-1 എന്ന സ്‌കോറില്‍ സമനിലയായി അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ അവസാന നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് 51-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യ വല കുലുക്കിയത്.

പകരക്കാരനായെത്തിയ ഡാനി ഒല്‍മോ ആണ് ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നു കളിച്ച ജര്‍മ്മനി 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിലൂടെ തിരിച്ചടിച്ചു. കളിയുടെ അന്ത്യ നിമിഷം വരെ ആക്രമണ പ്രത്യാക്രമണങ്ങളുമായി ആവേശകരമായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അധികം നിമിഷം വരെ ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഫലം പൊടുന്നനെ സ്‌പെയിന്‍ താര നിര മാറ്റുകയായിരുന്നു.

മത്സരം ആരംഭിച്ചയുടന്‍ തന്നെ സ്പെയിന്‍ ടീം ഒന്നടങ്കം നിരന്തരം ജര്‍മ്മന്‍ പകുതിയില്‍ കടന്ന് ആക്രമണത്തിന് മുതിര്‍ന്നിരുന്നു. ഒന്നാം മിനിറ്റില്‍ പെഡ്രി ഉതിര്‍ത്ത ഷോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ കൈയ്യിലൊതുക്കി.

പിന്നാലെ എട്ടാം മിനിറ്റില്‍ പരിക്കേറ്റ പെഡ്രി കളം വിട്ടു. ഡാനി ഒല്‍മോയാണ് പകരക്കാരനായെത്തിയത്. ജര്‍മ്മന്‍ മധ്യനിരയെയും പ്രതിരോധത്തെയും തെല്ലും കൂസാതെ നിക്കോ വില്ല്യംസും യമാലും വിങ്ങുകളിലൂടെ മുന്നേറിയെത്തിയതോടെ ജര്‍മനി ശരിക്കും പ്രതിരോധത്തിലായി. ഇതോടെ ടോണി ക്രൂസ് അടക്കമുള്ള ജര്‍മ്മന്‍ കളിക്കാര്‍ പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു.

ഗോള്‍ വഴങ്ങിയതിന് ശേഷം അതുവരെ കണ്ട ജര്‍മ്മനിയെ അല്ല മൈതാനത്ത് കണ്ടത്. പന്ത് നിയന്ത്രണത്തിലാക്കി നിരന്തരം സ്‌പെയിന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തുകയായിരുന്നു ജര്‍മ്മനി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സ്‌പെയിന്‍ പ്രതിരോധനിര പണിപ്പെട്ട് ഇല്ലാതാക്കി.

Related posts

ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം; ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി

sandeep

കർഷകരുടെ പ്രശ്‌നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ്; നടന്റെ പുതിയ തിരക്കഥയെന്ന് കൃഷിമന്ത്രി

sandeep

മലപ്പുറം താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

sandeep

Leave a Comment