Jammu & Kashmir latest news must read World News

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാലു സൈനികർക്ക് വീരമൃത്യു; ആറുപേർക്ക് പരിക്ക്

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രണം . കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ബദ്നോട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിനു നേരെ ഒളിച്ചിരുന്ന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചു. പ്രദേശത്തത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 48 മണിക്കൂറിനിടെ ജമ്മുകശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണിത്. കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു.6 ഭീകരവാദികളെ സൈന്യം വധിച്ചു.

Related posts

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

sandeep

ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

sandeep

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; മോഷണശ്രമത്തിനിടെയെന്നു സൂചന

Sree

Leave a Comment