India Kerala News latest news must read

കിണറിൽ എന്തോ ഇടിഞ്ഞ് താഴ്ന്നത് പോലെ തോന്നി നാട്ടുകാർ നോക്കി; കണ്ടെത്തിയത് നാട്ടുകാരനായ വയോധികൻ്റെ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര മണിയൂർ മന്ദരത്തൂരിൽ വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

പുതുക്കുടി മൂസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. പതിവുപോലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം.

കിണറിൽ എന്തോ ഇടിഞ്ഞ് താഴ്ന്നതുപോലെ തോന്നി, അതുവഴി പോയവർ നോക്കിയപ്പോഴാണ് ഒരാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് മൂസയെന്ന് വ്യക്തമായത്. പതിവായി മൂസ പോകുന്ന വഴിയിലല്ല കിണർ.

അതിനാൽ എങ്ങനെ ഇവിടെയത്തി എന്നതിൽ വ്യക്തതയില്ല. പൊലീസും അഗ്നി രക്ഷാസേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുടർ നടപടികൾക്കായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

റോഡിൽ സംഘർഷമുണ്ടാക്കിയ പ്രതികളെ സ്റ്റേഷനിലെത്തിച്ച് മർദിച്ചു, അതിക്രമ ദൃശ്യങ്ങൾ പകർത്തിയത് പ്രതികളിലൊരാൾ

Nivedhya Jayan

‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരും’: മന്ത്രി വി അബ്ദുറഹ്മാന്‍

sandeep

അഞ്ചു രൂപ നാണയം മാറിപ്പോയി, പകരം കണ്ടക്ടര്‍ക്ക് നൽകിയത് സ്വര്‍ണനാണയം

Sree

Leave a Comment