death India Kerala News latest news must read

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് .യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.

മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

Related posts

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

sandeep

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി നഴ്സിംഗ് സീറ്റുകള്‍

sandeep

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് സർക്കാർ

sandeep

Leave a Comment