India Kerala News latest news must read

അഴീക്കലില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്

കണ്ണൂർ: കണ്ണൂർ അഴീക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം തലയിൽ കല്ലുവീണ നിലയിലാണ് മൃതദേഹമുള്ളത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായിരിക്കുന്നത്. അഴീക്കൽ ബോട്ടുപാലത്തിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണ്. എന്നാൽ പേരോ മറ്റ് വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

കമ്പ്യൂട്ടർ വാങ്ങാൻ 14 വയസ്സുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി; ‘അവസാന ആഗ്രഹം’ പൂർത്തിയാക്കി കൊലപ്പെടുത്തി

sandeep

ഒറ്റദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; ബസ് ഉടമകൾ കോടതിയിലേക്ക്

sandeep

രണ്ട് ലക്ഷം രൂപക്ക് കിഡ്നി ദാനം ചെയ്യാമെന്ന് പരസ്യം; അവയവദാനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

sandeep

Leave a Comment