India latest news must read National News

‘പുറത്തുവന്ന വാർത്തകൾ തെറ്റ്; ഇപി പറയുന്നത് വിശ്വസിക്കുന്നു; നടക്കുന്നത് പാർട്ടിക്ക് എതിരായ ​ഗൂഢാലോചന’; എം വി ഗോവിന്ദൻ

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ‌ തെറ്റാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡി സി ബുക്സും മാധ്യമത്തിന്റെ ഭാഗം, അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്ന് കുറ്റപ്പെടുത്തൽ.

ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

Related posts

‘സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണം’; കൊല്ലം KSRTC സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെ മുകേഷ് MLA

sandeep

ശ്രുതിതരംഗം: 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ പൂര്‍ത്തിയായി

sandeep

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sree

Leave a Comment