India latest news must read National News World News

ചരിത്രമെഴുതി ഇന്ത്യ; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്ത്

ദില്ലി: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ട്.

ഇന്ത്യന്‍ സൈന്യത്തിനായി ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.

ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയം. മറ്റ് ഡിആര്‍ഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്‌ദുള്‍ കലാം മിസൈല്‍ കോപ്ലംക്‌സിലാണ് ഇത് നിര്‍മിച്ചത്.

മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്‍റെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയത്.

Related posts

അഞ്ചംഗ സംഘം വാഹനം പിന്തുടർന്ന് ശല്യപ്പെടുത്തി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

Nivedhya Jayan

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

sandeep

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

sandeep

Leave a Comment