ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി കമല്‍ഹാസൻ. കലയ്ക്ക് മുകളിൽ അല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നും അറിയിച്ചിരിക്കുകയാണ് കമൽ ഹാസൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ വ്യക്തികൾക്ക് മുകളിൽ ആണ്, താൻ ഇപ്പോഴും സിനിമയിൽ ഒരു വിദ്യാർത്ഥി മാത്രമാണെന്നും എപ്പോഴും വിനയത്തോടെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ വ്യക്തമാക്കി.