latest news National News Sports World News

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

തോർപ്പിനെ കുറിച്ച് വിവരിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ പ്രതികരണം. 1993 മുതൽ 2005ൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോർപ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോർപ്പ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.

ഇടം കയ്യൻ ബാറ്ററായ തോർപ്പ് 6,744 റൺസാണ് ടെസ്റ്റിൽ അടിച്ചുകൂട്ടിയത്. 44.66 ശരാശരിയിൽ 16 സെഞ്ച്വറി ഉൾപ്പെടുന്നതായിരുന്നു തോർപ്പിന്റെ ടെസ്റ്റ് കരിയർ. ഏകദിന ക്രിക്കറ്റിൽ 2,380 റൺസാണ് താരം അടിച്ചുകൂട്ടിയത്. 21 അർദ്ധ സെഞ്ച്വറി തോർപ്പിന്റെ ഏകദിന കരിയറിന്റെ ഭാ​ഗമാണ്. 37.18 ആണ് ബാറ്റിംഗ് ശരാശരി.

Related posts

വാഹനാപകടം; ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ.

Sree

പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

sandeep

മിന്നിത്തിളങ്ങി മെസി; ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി

sandeep

Leave a Comment