ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.
MONTAIR, SINGULAIR, എന്നീ പേരുകളിലും ഈ ഗുളിക വിൽക്കുന്നുണ്ട്.
കുട്ടികളടക്കമുള്ള ആസ്മ രോഗികൾ ഇൻഹേലറിന് പകരമായും മോന്റലുകാസ്റ് ഗുളിക കഴിക്കാറുണ്ട്.
ഇതുമൂലം ഉണ്ടാകുന്ന ന്യൂറോസൈക്കാട്രിക് പ്രശ്നങ്ങളെയും ആത്മഹത്യകളെയും സംബന്ധിച്ച് 2019 മുതൽ സോഷ്യൽ സൈറ്റുകളിലും FDA എന്ന യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ ട്രാക്കിംഗ് സിസ്റ്റത്തിലും റിപ്പോർട്ടുകൾ പെരുകിയത് മൂലം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.