ആലപ്പുഴയിൽ മുങ്ങിയും പൊങ്ങിയും ഉറക്കംക്കെടുത്തി മോഷണ സംഘം. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണ്ണ മാല മോഷ്ടിച്ചു. ആദ്യം മോഷണം നടന്ന മണ്ണഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ മാത്രം ദൂരെയുള്ള പുന്നപ്രയിലാണ് അടുത്ത മോഷണം.
മോഷണ രീതികളിലെ സമാനതകളിൽ നിന്ന് കുറുവാ സംഘം ആണെന്നാണ് പൊലീസിന്റെ നിഗമനം. കുറുവാ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.
ഇന്നലെ രാത്രി 12.30ഓടെയാണ് മോഷണം. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽകുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽക്കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്.