India Kerala News latest news must read

ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും

ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത.

അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം.

പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക്‌ പരാതിയും നൽകിയിട്ടുണ്ട്.

വിവാദമായതോടെ തളളിപ്പറഞ്ഞെങ്കിലും സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും
സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജൻെറ ആത്മകഥ.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തളളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്. എന്നാൽ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും ബോണ്ട് വിവാദത്തിലെ തീർപ്പും അംഗീകരിക്കാൻ
ഇ.പി.കൂട്ടാക്കാത്തത് സമ്മേളനകാലത്ത് സംഘടന പ്രശ്നങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നു.

Related posts

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

sandeep

മഴ സാധ്യത കണക്കിലെടുത്ത് നാളെ സ്കൂളുകൾക്ക് അവധി

sandeep

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

sandeep

Leave a Comment