kerala Kerala News kozhikode latest latest news

വീട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയിൽ ചാടി; സ്വയം നീന്തിക്കയറി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വടകര മൂരാട് പുഴയിൽ ചാടി. കാസർകോട് സ്വദേശി മുനവർ ആണ് കോയമ്പത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് ചാടിയത്. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം. പിന്നീട് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ കരക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുനവർ ട്രെയിനിൽ കാസർകോടേക്ക് പോവുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.

Related posts

വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു; പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

Nivedhya Jayan

‘സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലി’; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്‌റംഗ്ദള്‍ പ്രവർത്തകർ

sandeep

എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

sandeep

Leave a Comment