Kerala News kozhikode latest news

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ എലത്തൂർ പൊലീസും, ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Related posts

മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

sandeep

ഭിന്നശേഷിക്കാരനോട് പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടിസ്

sandeep

16 മാർക്ക് 468 ആക്കി; നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

sandeep

Leave a Comment