Kerala News kozhikode latest news

കോഴിക്കോട് പിടിയിലായ 23കാരനിൽ നിന്ന് കണ്ടെടുത്തത് ഹൈബ്രിഡ് കഞ്ചാവ്

കോഴിക്കോട്: നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് അനുദേവ് സാഗറിന്റെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലില്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് നൈജീഷ്, ഷിജില്‍ കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഹിത, സിവില്‍ എക്സൈസ് ഡ്രൈവര്‍ ദിനേശ് എന്നിവരുള്‍പ്പെട്ട സംഘമാണ് യുവാവിനെ പിടികൂടിയത്.

Related posts

ഞായറാഴ്ച വരെ രക്ഷയില്ല; സംസ്ഥാനത്ത് 9 ജില്ലകളിൽ ചൂട് കൂടും

sandeep

പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടി: മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

sandeep

എടപ്പാളിൽ കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

Nivedhya Jayan

Leave a Comment