Kerala News kozhikode latest news

കോഴിക്കോട് അച്ഛനെ മകൻ വെട്ടിക്കൊന്നു, പ്രതി പിടിയിൽ; അമ്മയെ സഹോദരന്‍ കൊന്നത് 8 വർഷം മുമ്പ്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.

Related posts

10-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ​ഗർഭിണി, പീഡനക്കേസിൽ വാഴക്കുളത്ത് 55കാരൻ അറസ്റ്റിൽ

Nivedhya Jayan

പെനാൽറ്റിയിൽ വീണ് റൊണാൾഡോയുടെ അൽ നസർ; സൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്

sandeep

ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് തള്ളിയിട്ട് കൊലപ്പെടുത്തി

sandeep

Leave a Comment