kerala Kerala News kottayam latest latest news

സുപ്രീംകോടതി ഉത്തരവെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിന്‍റെ വെർച്വൽ അറസ്റ്റ്; ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്.

കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തിൽ ഡോക്ടർ സഹകരിച്ചില്ല. ഡോക്ടറിൽ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി

Related posts

ഗുജറാത്തിലെ ബോട്ട് അപകടം; മരണം 14 ആയി, മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

sandeep

സ്വകാര്യ ബസിന് സൈഡ് നൽകിയില്ല; കോഴിക്കോട് കാർ യാത്രക്കാരന് മർദ്ദനം

sandeep

ഓണം ബമ്പറിനെ ചൊല്ലി തർക്കം : സുഹൃത്തിന്റെ വെട്ടേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു.

sandeep

Leave a Comment