kerala Kerala News kottayam latest latest news

ജോലി ഗ്രേഡ് എസ്ഐ, പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വന്ന സ്ത്രീയോട് കൈക്കൂലിയായി ചോദിച്ചത് മദ്യക്കുപ്പി; അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങിയ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുവിനെ ആണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയോട് ആണ് മദ്യം ആവശ്യപ്പെട്ടത്. പരാതിക്കാരിയായ സ്ത്രീയോട് പോലീസുകാരൻ ലൈംഗികചുവയോടുകൂടി സംസാരിച്ചെന്നും പരാതിയുണ്ട്. പൊലീസുകാരൻ കൈക്കൂലി ആവശ്യപ്പെട്ടത് പിന്നാലെ പരാതിക്കാരി വിജിലൻസിനെ സമീപിച്ചു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് പോലീസുകാരൻ പിടിയിലായത്.

Related posts

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ വീണ്ടും തലയാറിലെത്തി; ഓട്ടോറിക്ഷ തകര്‍ത്തു

sandeep

‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരും’: മന്ത്രി വി അബ്ദുറഹ്മാന്‍

sandeep

90 വർഷത്തിലെ ഏറ്റവും വിനാശകാരി, ആഞ്ഞുവീശി ചിഡോ; സ്ഥിരീകരിച്ചത് 11 മരണം, നൂറുകണക്കിന് പേർ അകപ്പെട്ടതായി സംശയം

sandeep

Leave a Comment