Kerala News kottayam latest news

കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു; ചെവിക്ക് പിന്നിൽ ആഴത്തിൽ മുറിവ്

കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതി അരുൺ ബാബുവിനെ പിടികൂടാൻ എത്തിയതാണ് പോലീസ് സംഘം. പോലീസിനെ കണ്ടയുടൻ പ്രതി കയ്യിലിരുന്ന കത്തി വീശി. സുനു ഗോപിയുടെ ചെവിക്ക് പിന്നിലും താടിക്കും മുറിവേറ്റു.

ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് പിന്നിലെ മുറിവ് ആഴത്തിലുള്ളതാണ്. കഴിഞ്ഞദിവസം മള്ളുശ്ശേരിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു. ഒരാഴ്ചയായി പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉള്ള ആളാണ് പ്രതി. നിരവധി ലഹരി കേസുകളിലും പ്രതിയാണ്.

Related posts

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.

Sree

അതിശക്തമായ മഴ തുടരും; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

sandeep

ബെംഗളൂരു-മൈസൂർ സൂപ്പര്‍ റോഡ്; അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍; സുരക്ഷാ പരിശോധനയുമായി എൻഎച്ച്എഐ

sandeep

Leave a Comment