Kerala News kollam latest news

കൊല്ലം ഫെബിന്‍ കൊലപാതകം; തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ്

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ് കാരണമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related posts

വർക്കലയ്ക്ക് സമീപം വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Nivedhya Jayan

‘ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുത്’; ഹൈക്കോടതി

Nivedhya Jayan

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് നടുറോഡിൽ പോലീസുകാരനും യുവാവും തമ്മിൽ കയ്യാങ്കളി

sandeep

Leave a Comment