kerala Kerala News KOCHI latest latest news

നവവരന്‍റെ ജീവൻ കവര്‍ന്ന സ്കൂട്ടര്‍ അപകടം; എരൂർ റോഡിലെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം: തൃപ്പൂണിത്തുറ എരൂര്‍ റോഡിൽ നവവരന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രി സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ വേണുഗോപാലിന്‍റെ മകൻ വിഷ്ണു വേണുഗോപാൽ (31) മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്‍ററിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ നാലിനാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിലിടിച്ചാണ് അപകടം. ഓട്ടോയിടിച്ചശേഷം ഇരുവരും റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇറക്കത്തിലായതിനാൽ അത്യാവശ്യം വേഗതയിലായിരുന്നു വാഹനം പോയിരുന്നതെന്നും സിസിടിവി ദൃശ്യത്തിൽ കാണാം.

എരൂര്‍ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപമുള്ള പാലത്തിന്‍റെ ഇറക്കത്തിൽ രാത്രി 7.30ഓടെയായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഛാപനങ്ങളിലായാണ് ഇറുവരും ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് ഒന്നിച്ച് ബ്രഹ്മമംഗലത്തേക്കുള്ള വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ ഹിൽപ്പാലസ് പൊലീസാണ് കേസെടുത്തിട്ടുള്ളത്. വിഷ്ണുവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകും.

Related posts

‘അയോധ്യ രാമക്ഷേത്രം മതവ്യത്യാസമില്ലാതെ ഏവർക്കുമുള്ളത്, ഈ സമയം മുസ്ലീങ്ങൾ ഭജന വായിക്കുന്നു’: ഖുശ്ബു സുന്ദർ

sandeep

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം

sandeep

ആഫ്രിക്കൻ പന്നിപ്പനി ; ഇടുക്കിയിൽ 69 പന്നികളെ കൊന്നു

sandeep

Leave a Comment