Kerala News KOCHI latest news

കാറിലുണ്ടായിരുന്നത് മൂന്ന് യുവാക്കൾ, 3 പേരെയും പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ

കൊച്ചി: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ മൂന്ന് യുവാക്കളെ കേരള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റപുഴ പേഴക്കാപ്പിള്ളി പുന്നോപടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎയുമായാണ് മൂവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇപ്പോൾ വ്യാപകമായി എക്സൈസ് – പൊലീസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മൂവാറ്റപുഴയിൽ ഇന്ന് പരിശോധനക്കിടെ ഹ്യുണ്ടെ വെന്യൂ കാറിൽ കണ്ട യുവാക്കളെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. 40 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ കൈയ്യിൽ നിന്നും പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. ഒപ്പം പ്രതികളുടെ കൈയ്യിലുണ്ടായിരുന്ന 35000 രൂപയും ഇവർ ഉപയോഗിച്ചിരുന്ന ഹ്യുണ്ടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

sandeep

‘റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയ്ക്കും അനുവാദമില്ല’; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു

sandeep

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു; വെടിയേറ്റത് പള്ളിയിൽ വച്ച്

sandeep

Leave a Comment