കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. കറന്റ് ഇല്ലാത്തതിൻ്റെ കാരണം അന്വേഷിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അനിൽകുമാർ വീടിനു പുറത്ത് തീ കണ്ടത്. നിർത്തിയിട്ട സ്കൂട്ടർ അപ്പോഴേക്കും കത്തി നശിച്ചിരുന്നു. പന്തലുപണിക്ക് ആവശ്യമായ വസ്തുക്കൾ വാടകക്ക് നല്കുന്നയാളാണ് അനിൽ കുമാർ. ഇതിനായി വീടിന്റെ പരിസരത്ത് സൂചിപ്പിച്ചിരുന്ന തുണികളിലേക്കും തീ പടർന്നു. കൂടാതെ അജ്ഞാതൻ വീടിന്റെ ടെറസിലും തീയിട്ടു. അപ്പോഴേക്കും അയൽവാസികളും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. പ്രതിയെ പിടികൂടാൻ ആയില്ല. വീട്ടിൽ നിന്ന് ലഭിച്ച cctv ദൃശ്യത്തിൽ ഒരാൾ തീയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.