ആലപ്പുഴ ദേവസ്വംതയ്യില് സ്വദേശി മഹിളാമണിയെയാണ് ഇന്ന് പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത് .കാണാത്തതിനെ തുടർന്ന് പുറത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ കുപ്പിയും മണ്ണെണ്ണയുടെ അംശവും കണ്ടെത്തിയിട്ടുണ്. അതുകൊണ്ടു തന്നെ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ പുറത്ത് നിന്നും മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. മാത്രവുമല്ല തീകൊളുത്തിയത് പുറത്തു വച്ചായതുകൊണ്ടു തന്നെ അയൽവാസികൾ ആരെങ്കിലും തീ ആളുന്ന രീതിയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടോ എന്നുള്ളതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റിയിരിക്കുകയാണ്.
