അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി എടുത്ത കേസാണ് സ്റ്റേ ചെയ്തത്. ആശുപത്രിയിലെ 8 ഡോക്ടർമാർക്ക് എതിരേയായിരുന്നു കേസ്.
മസ്തിഷ്‌ക്കമരണവുമായി ബന്ധപ്പെട്ട് നടന്ന അവയവദാനത്തിലാണ് കേസ് ഉണ്ടായിരുന്നത്. 2009ൽ നടന്ന ഈ മരണത്തിനു പിന്നാലെയാണ് 8 ഡോക്ടർമാർക്ക് എതിരെ കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ആശുപത്രിക്കെതിരെ ഉണ്ടായിരുന്നു. ഇടുക്കി സ്വദേശിയായ യുവാവിനെ മസ്തിഷ്‌ക്കമരണത്തിന് വിട്ടുകൊടുത്തു എന്നും ശേഷം അവയവദാനം നടത്തിയതും ആയിരുന്നു ആരോപണങ്ങൾ. കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. തുടർനടപ്പടികളെ കുറിച്ചു വ്യക്തമാക്കിയിട്ടില്ല.

previous post