കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ബാഷിത്തിനെയാണ് പോലീസ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബ്രൗൺ ഷുഗർ. സ്രോതസ്സിനെ പറ്റിയുള്ള കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.