നിപ ഭീതി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ നടപ്പാക്കിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് അയവ് വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. രോഗത്തിന്റെ വ്യാപകമായ കൈമാറ്റം കാരണം, ഓൺലൈൻ ക്ലാസ്സുകളാണ് നടന്നിരുന്നത് . കൂടാതെ, ജില്ലയിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .
ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.