പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെ ആണ് പോലീസ് പിടികൂടിയത്. മുടിക്കൽ പെരിയാൽ ജംഗ്ഷനിലാണ് സംഭവം നടക്കുന്നത്. പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ വന്ന കുട്ടിയെ പ്രതി തോളിലെടുത്ത് ഓടുകയായിരുന്നു. ഇന്നലെ രാത്രി ഏഴേമുക്കാലോടുകൂടിയായിരുന്നു സംഭവം. കുട്ടി ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രശാന്തിനെ തടഞ്ഞു നിർത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുകയാണ്.

previous post