ഇന്നലെ രാത്രിയാണ് കാട്ടാനക്കുട്ടിയുടെ ജഡം ചിങ്കക്കല്ല് കോളനിക്ക് സമീപം കണ്ടെത്തിയത്. ആനകുട്ടിയുടെ പുറംഭാഗത്തെ മാംസം കടിച്ച് പറിച്ച് ഭക്ഷിച്ച നിലയിലാണ് കണ്ടത്. കടുവയോ പുലിയോ ആക്രമിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. രണ്ട് ദിവസം മുൻപ് കാട്ടാനക്കുട്ടി ഒറ്റക്ക് നടക്കുന്നതായി കോളനിക്കാർ കണ്ടിരുന്നു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആനക്കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇന്നലെ രാത്രി ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തുണ്ട്. ആനകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം നടത്തും. ശേഷം സംസ്കരിക്കും.
next post