Alappuzha kerala Kerala News latest latest news

കടലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയു‌ടെ മൃതദേഹം തിരിച്ചറിഞ്ഞു; 2 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ചേർത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ പതിനെട്ടാം വാർഡിൽ കാരക്കാട്ട് ബെന്നിയുടെ ഭാര്യ മോളിയാണ് മരിച്ചത്. 58 വയസായിരുന്നു. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു.

പുലർച്ചെ 2.30 ന് ഭർത്താവ് ബെന്നിക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് മുൻപ് ചായ ഇട്ട് കൊടുത്തിരുന്നു. രാവിലെ മകൾ ഉറക്കമുണർന്നപ്പോൾ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം ത്യക്കുന്നപ്പുഴ കടലിൽ കണ്ടത്. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്.

Related posts

മൗലവിയുടെ നിർദേശ പ്രകാരം ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ച അമ്മയും മകളും അറസ്റ്റിൽ

sandeep

വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി

Sree

ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മക്ക് ദാരുണാന്ത്യം

sandeep

Leave a Comment