kerala Kerala News latest latest news

എന്‍സിപിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പി സി ചാക്കോ

പി.സി. ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരണോയെന്ന് പവാര്‍ തീരുമാനിക്കും.

എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണം. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം അറിയിച്ചിരുന്നു. 18-ന് വിളിച്ചിരുന്ന യോഗത്തിലും ശശീന്ദ്രന്‍ പക്ഷം പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്.

എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മന്ത്രിയെയും എം.എല്‍.എ.യെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കള്‍ക

Related posts

‘പൊള്ളലേറ്റ കുടുംബത്തിന് ചികിത്സയ്ക്ക് മ്മൂട്ടിയുടെ കൈത്താങ്ങ്’; ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് നിർദേശം

sandeep

കടലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയു‌ടെ മൃതദേഹം തിരിച്ചറിഞ്ഞു; 2 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍

Nivedhya Jayan

പ്രിയ മഹാനടൻ തിലകൻ്റെ 11-ാo ചരമദിനം തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ ജവഹർ ബാലഭവനിൽ വച്ച് ആചരിച്ചു.

sandeep

Leave a Comment