kerala Kerala News latest latest news

ഉത്രാളിക്കാവ് പൂരം; 14 ഗ്രാം സ്വർണ്ണം പൂശി, 120 വർഷം പഴക്കമുള്ള തിടമ്പ് പുതുക്കിപ്പണിത് വടക്കാഞ്ചേരി ദേശം

തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിൽ വടക്കാഞ്ചേരി ദേശം ഉപയോഗിക്കുന്ന ആലത്തൂര്‍ മഠത്തിന്റെ തിടമ്പ് (കോലം) പുതുക്കി പണികഴിപ്പിച്ചു. 120 വര്‍ഷം പഴക്കം കണക്കാക്കുന്ന പഴയ കോലം നാലര അടി വലിപ്പമുള്ളതായിരുന്നു. പുതുക്കി പണിത കോലത്തിനു അഞ്ചര അടി ഉയരമുണ്ട്. നടുവില്‍ ലക്ഷ്മിദേവിയുടെ ബിംബവും ചുറ്റും ഇളക്ക താലികളും ജല ധാരയും വീതികൂടിയ പ്രഭാമണ്ഡലത്തില്‍ മുകളില്‍ ഗജലക്ഷ്മിയും രണ്ടുവശങ്ങളിലും ആനകളും ഉള്‍പ്പെടുന്നതാണ് പുതിയ കോലം.

ചെമ്പില്‍ നിര്‍മിച്ചു സ്വര്‍ണം പൂശിയിരിക്കുകയാണ് തിടമ്പ്. 14 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് പണിക്കൂലിയടക്കം 2 ലക്ഷം ചെലവിട്ടാണ് തിടമ്പ് മുഖം മിനുക്കിയത്. ഒളരി സ്വദേശി സന്തോഷ് ജോര്‍ജാണ് തിടമ്പ് പുതുക്കി നിര്‍മിച്ചത്. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ തിങ്കളാഴ്ചയിലെ ആനച്ചമയ പ്രദര്‍ശനത്തിലും രണ്ടു ദിവസത്തെ എഴുന്നള്ളിപ്പുകള്‍ക്കും മാത്രമാണ് തിടമ്പ് ഉപയോഗിക്കുക. പാലസ് റോഡിലെ ആലത്തുര്‍ മഠത്തിലെ പ്രത്യേക മുറിയിലാണ് തിടമ്പ് സൂക്ഷിക്കുക. തിങ്കളാഴ്ച പൂര കമ്മിറ്റി ഏറ്റുവാങ്ങുന്ന തിടമ്പ് ബുധനാഴ്ച ഉച്ചയ്ക്ക് മുന്നേ തിരിച്ചേല്‍പ്പിക്കും.

മുംബൈ വോള്‍ട്ടാസിലെ റിട്ട. ഉദ്യോഗസ്ഥനായ ആലത്തൂര്‍ മഠം വെങ്കിടേശ്വരനാണ് തിടമ്പ് പുതുക്കി പണി കഴിപ്പിച്ചത്. നാലു തലമുറകളായി ആലത്തൂര്‍ മഠമാണ് വടക്കാഞ്ചേരി ദേശത്തിനു തിടമ്പ് നല്‍കിവരുന്നത്. പുരാതന കാലത്തു ഊരകം ക്ഷേത്രത്തിനും പാറമേക്കാവ് ക്ഷേത്രത്തിനും ഇവര്‍ തിടമ്പ് നിര്‍മിച്ചു നല്‍കിയിരുന്നതായി പറയുന്നു. ആലത്തൂര്‍ മഠത്തിലുള്ളവർ മുംബൈയിലാണ് താമസം. പൂരത്തിനു നാട്ടിലെത്തുകയാണ് പതിവ്.

Related posts

കേരളത്തിലെ ആദ്യ ട്രാൻസ് അഭിഭാഷകയ്ക്ക് അഭിനന്ദനവുമായി മുന്നിയൂർ കളിയാട്ട മഹോത്സവത്തിലെ പൊയ്ക്കുതിര

Sree

ഗണേശ നിമജ്ജനത്തിനിടെ തിരയിൽപ്പെട്ടു; 36 മണിക്കൂർ കടലിൽ, പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം; കാണാതായ 14 കാരൻ ജീവിതത്തിലേക്ക്

sandeep

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്; ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി

sandeep

Leave a Comment