kerala Kerala News latest latest news

ആധാരം രജിസ്ട്രേഷന് സബ് രജിസ്ട്രാർ ഓഫീസിലെ വനിത ക്ലർക്ക് വാങ്ങിയത് 1,750 രൂപ കൈക്കൂലി, തൊണ്ടി സഹിതം പിടയിൽ

കൊച്ചി: ആധാരം രജിസ്ട്രേഷന് കൈക്കൂല വാങ്ങിയ സബ് രജിസ്ട്രാർ ഓഫീസ് അസിസ്റ്റന്‍റിനെ വിജിലൻസ് കൈയ്യോടെ പിടികൂടി. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി ഇന്നല എറണാകുളം മദ്ധ്യമേഖല വിജിലൻസിന്‍റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാർക്കായി ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്റെ രജിസ്ട്രേഷൻ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാർക്കും, ക്ലാർക്കിനും രജിസ്ട്രേഷൻ നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിർബന്ധിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോൾ അര കോടി രൂപയിൽ കൂടുതലുള്ള ഒരു രജിസ്ട്രേഷൻ ചെയ്യുന്നതിന് സബ് രജിസ്ട്രാർ ഓഫീസർക്ക് 2,000 രൂപയും ക്ലാർക്കിന് 1,000 രൂപയും ഓഫീസ് അസിസ്റ്റന്റായ തനിക്ക് 500 രൂപയും വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. 1,750 രൂപ ഇനി വരുമ്പോൾ കൊടുക്കണമെന്നും പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വിജിലൻസ് എസ്രിയുടെ നിർദ്ദേശശപ്രകാരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ശ്രീജ കഴിഞ്ഞ ദിവസം പിടിയിലായത്. ഇന്നലെ വൈകുന്നേരം 03.50 മണിക്ക് എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് പരാതിക്കാരിയിൽ നിന്നും ഓഫീസ് അസിസ്റ്റന്റ് ശ്രീജ 1,750/- രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി.അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Related posts

തിരുവനന്തപുരം പാറോട്ടുകോണത്ത് പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു

sandeep

സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി.

Sree

ചവറ്റുകുട്ടയിലെ ഭക്ഷണം തീറ്റിച്ചു, ദേഹമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാട്; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും ക്രൂരത

sandeep

Leave a Comment