India Kerala News latest news must read National News pathanamthitta

5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 7ന്

പത്തനംതിട്ട: 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി. തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി(1) ആണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. 2021 ഏപ്രിൽ 5 നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

5 വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്ഛൻ ലൈംഗികമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്.

പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം.

കുട്ടിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാനുള്ള രണ്ടാനച്ഛന്‍റെ ക്രൂരതയായിരുന്നു കൊലപാതകത്തിന് പിന്നിൽ. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു.

അതിനിടെ, കേസിൻ്റെ വിചാരണ വേളയിൽ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തിൽ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതി കുറ്റക്കാരനെന്ന് വിധിച്ച കോടതി ഈ മാസം 7നാണ് ശിക്ഷ വിധിക്കുക.

Related posts

യുവനടി അപമാനിക്കപ്പെട്ട സംഭവം ; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പോലീസ്

sandeep

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും

sandeep

റബര്‍ ടാപ്പിങിനിടെ തൊഴിലാളിയെ കടിച്ചു, പിന്നാലെ ഇഴഞ്ഞുനീങ്ങി മാളത്തിലൊളിച്ചു, പെരുമ്പാമ്പിനെ പിടികൂടി

Nivedhya Jayan

Leave a Comment