Kerala News latest news must read National News World News

ഇന്ന് ഡിസംബർ 4, ഇന്ത്യൻ നേവി ദിനം | Indian Navy Day 2024

1971-ലെ ഇന്ത്യ പാക് യുദ്ധം, ശത്രുക്കൾക്കു മുൻപിൽ ഒരടി പോലും പതറാതെ ഇന്ത്യ പോരാടി. അന്ന് യുദ്ധമുഖത് ഇന്ത്യയുടെ കരുത്തായി മാറിയത് ഇന്ത്യൻ നാവിക സേനയായിരുന്നു (Indian Navy Day 2024). പാക്കിസ്ഥാന് ചിന്തിക്കുവാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ഇന്ത്യയൻ നാവിക സേനയുടെ ഓരോ ചുവടുകളും.

1971-ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ ട്രൈഡൻ്റ് (Operation Trident) സ്മരണയ്ക്കായാണ് ഇന്ത്യൻ നാവിക സേന ദിനം എല്ലാവർഷവും ഡിസംബർ 4-ന് ആചരിക്കുന്നത്.

ഓപ്പറേഷൻ ട്രൈഡന്റിലെ ഇന്ത്യൻ നാവികസേനയുടെ വിജയം നാവിക യുദ്ധത്തിലെ ഒരു മാസ്റ്റർക്ലാസായിരുന്നു.

1971 ഡിസംബർ 4-5 ന് രാത്രി മൂന്ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎൻഎസ് നിപത്, ഐഎൻഎസ് നിർഘട്ട്, ഐഎൻഎസ് വീർ എന്നിവ ഉൾപ്പെടുന്ന ഒരു ടാസ്ക് ഗ്രൂപ്പ് പാകിസ്ഥാൻ സമുദ്രാതിർത്തി കടന്ന് പകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചി തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി.

ഈ ഓപ്പറേഷനിൽ പി. എൻ. എസ് ഖൈബർ, പി. എൻ. എസ് ഷാജഹാൻ എന്നീ രണ്ട് പാകിസ്ഥാൻ യുദ്ധക്കപ്പലുകളെ തറപറ്റിച്ചു. നിരവധി പാക് നാവികസേനാ അംഗങ്ങൾ കൊല്ലപ്പെട്ടു. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി.

Related posts

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

sandeep

വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

sandeep

വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ

sandeep

Leave a Comment