സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അല്‍ ജലാലി വ്യക്തമാക്കി.
സിറിയയുടെ വടക്കന്‍ പ്രദേശമായ ആലപ്പോയും അതിന് ശേഷം ഹോംസ്, ഹമാ മേഖലകള്‍ ഒക്കെ തന്നെ വിമതര്‍ കീഴടക്കിയിരുന്നു. ഇന്നലെ രാത്രി തന്നെ ഡമാസ്‌കസിന് 50 കിലോമീറ്റര്‍ അടുത്തേക്ക് വിമതര്‍ എത്തുകയും ചെയ്തു. അല്‍പ്പ സമയം മുന്‍പ് ഡമാസ്‌കസ് മിതര്‍ പൂര്‍ണമായും വളയുകയും ചെയ്തു.
തന്ത്രപ്രധാനമായ മേഖലകള്‍ ഒക്കെ കീഴടക്കുകയും ചെയ്തു. സിറിയ പൂര്‍ണമായും കീഴടക്കിയെന്ന് ഔദ്യോഗിക ടിവി, റേഡിയോ ചാനലുകളിലൂടെ വിമര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
24 വര്‍ഷം സിറിയ ഭരിച്ച ബാഷര്‍ അല്‍ അസദ് സിറിയ വിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എങ്ങോട്ട് പോയെന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്വേച്ഛാധിപതി ബാഷര്‍ അല്‍ അസദ് പലായനം ചെയ്തു.
ഡമാസ്‌കസിനെ ബാഷര്‍ അല്‍-അസദില്‍ നിന്ന് മുക്തമാക്കിയതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു – വിമതര്‍ പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുണ്ട യുഗത്തിന്റെ അവസാനവും സിറിയയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കവുമായി ഇന്ന് തങ്ങള്‍ പ്രഖ്യാപിക്കുന്നതായി ഹയാത് താഹിര്‍ അല്‍ ഷാം വിമത വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.