India Kerala News latest news must read

കനത്ത നാശം വിതച്ച് സാറ കൊടുങ്കാറ്റ്, ഒപ്പമെത്തുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽ പ്രളയവും

സാൻ പെട്രോ സുല: മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ.

ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ മധ്യ അമേരിക്കയിലേക്ക് നീങ്ങുന്നത്.

മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് സാറ ഹോണ്ടുറാസിൽ കര തൊട്ടത്. ഹോണ്ടുറാസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള കാബോ ഗ്രാസിയസ് അ ഡിയോസിൽ എത്തിയതെന്നാണ് മിയാമി അടിസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ നാഷണൽ ഹരിക്കേയ്ൻ സെന്റർ വിശദമാക്കുന്നത്. 13000 ആളുകളാണ് ഈ മേഖലയിലുണ്ടായിരുന്നത്.

വലിയ രീതിയിലുള്ള മഴയുണ്ടാക്കിയാണ് സാറ മുന്നോട്ട് നീങ്ങുന്നതെന്നാണ് മെക്സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. നിലവിൽ കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്.

വീണ്ടും സമുദ്ര ഭാഗത്തേക്ക് എത്തുന്നതിന് മുൻപ് മുന്നിലുള്ള സകലതും നശിപ്പിക്കാൻ സാറയ്ക്ക് ആവുമെന്നാണ് മുന്നറിയിപ്പ്. 75 സെന്റിമീറ്റർ വരെ മഴ വിതച്ചാണ് സാറ മുന്നോട്ട് നീങ്ങുന്നത്.

ഇത് വെള്ളപ്പൊക്കത്തിനും വലിയ രീതിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകളും ഉള്ളതെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്. ഞായറാഴ്ചയോടെ ഹോണ്ടുറാസ് തീരം സാറ കടക്കുമെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്.

Related posts

പാലക്കാട് ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Nivedhya Jayan

ഇ ഡി അരങ്ങൊരുക്കുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടി, കരുവന്നൂരില്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടി: എ സി മൊയ്തീന്‍

sandeep

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

sandeep

Leave a Comment