സഞ്ജു ഇല്ലെങ്കില്‍ നഷ്ടം ഇന്ത്യക്കാണ്! കോലിക്കും രോഹിത്തിനും ലഭിച്ച പരിഗണന സഞ്ജുവിനും ലഭിക്കണമെന്ന് ഗംഭീര്‍.
വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തന്നെ തഴയാന്‍ പറ്റാത്ത രീതിയിലുള്ള സ്വാധീനമുണ്ടാക്കാന്‍ ഐപിഎല്ലിലൂടെ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തുണ്ട് താരം.
ഒമ്പത് മത്സങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. ഇനിയും അദ്ദേഹത്തെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞാല്‍ അത് വലിയ നീതികേടാവും.
ഇനിയും സഞ്ജുവിനെ പരിഗണിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്നാണ് ഗംഭീറിന്റെ വാദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ കൂടിയായ ഗംഭീര്‍ പറയുന്നതിങ്ങനെ… ”സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്.
രോഹിത് ശര്‍മയ്ക്കും വിരാട് കോലിയും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കണം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കില്‍ നഷ്ടമാവുക ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററേ ആയിരിക്കും.
ALSO READ:ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും
FOR MORE DETAIL:VISIT OUR WEBSITE