Kerala News latest news Rain

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍‌ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്  പറയുന്നത്. ബുധനാഴ്ച കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴ കനക്കുന്നു. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം തീരങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related posts

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

sandeep

കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി

Nivedhya Jayan

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെക്ക് വെങ്കലം

sandeep

Leave a Comment