GOLD India Kerala News latest news must read

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാമിന് 7085 രൂപ എന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ ഡോളര്‍ വില കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവില കുറഞ്ഞ് തുടങ്ങിയതെന്നാണ് വിലയിരുത്തല്‍.

നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 2960 രൂപയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ 57760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Related posts

തിരുവമ്പാടിയില്‍ കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

sandeep

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോഡ് നടക്കും

sandeep

ജാഗ്രത വേണം; ഒൻപത് മാസത്തിനുള്ളിൽ 265 വൈദ്യുത അപകടങ്ങൾ, 121 മരണം

sandeep

Leave a Comment